ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്.

chakochan-birthday2

 

chakochan-birthday11
chakochan-birthday

കേക്കിന്റെ മുകളിലായി മകനെ വാരിപ്പുളർന്ന് നിൽക്കുന്ന ഒരച്ഛനെ കാണാം. താഴെ എഴുതിയിരിക്കുന്നു “എന്റെ പപ്പയ്ക്ക് ജന്മദിനാശംസകൾ,” എന്ന്. ആ വാക്കുകൾ ഉദ്ധരിച്ചാണ് ചാക്കോച്ചൻ തന്റെ കുറിപ്പ് ആരംഭിച്ചത്. ഈ വാക്കുകൾ കേൾക്കാൻ താൻ ഏറെ കാത്തിരുന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോവ്‍ 25 വയസ്സിന്റെ ചെറുപ്പമാണ് തോന്നുന്നതെന്നും ചാക്കോച്ചൻ സൂചിപ്പിക്കുന്നു.  ഒപ്പം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കാനും താരം മറന്നില്ല.

 

ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം നടന്നിരുന്നത്. അവതാരകനും നടനുമായ മിഥുനും ഭാര്യ ലക്ഷ്മിയും ചാക്കോച്ചനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും ഒന്നിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. താരം സിനിമയിൽ തന്റെ ആധിപത്യം തുടരട്ടെ എന്നാശംസിച്ചു കൊണ്ടാണ് മിഥുൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com