ADVERTISEMENT

വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥിയായ ഷെഹ്‌ല പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധവും പ്രതികരണങ്ങളുമായി സിനിമാ ലോകവും. എന്നും കൺമുന്നിൽ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കൾക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനും ആകുമെന്നാണ് ഷഹ്‍ലയുടെ ചിത്രം പങ്കുവച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

 

‘ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണിൽ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ...നിനക്ക് ആദരാഞ്ജലികള്‍’. ഉണ്ണി മുകുന്ദൻ കുറിച്ചു.

 

സംവിധായകൻ ഫറൂഖ് അബ്ദുൾ റെഹ്മാൻ

 

പോയി ചത്തു തുലയുക ....ഇതൊരു പാഠമാണ് ....പഠിപ്പിക്കാൻ ഗുരുവിന്റെ വേഷം കെട്ടി ഇറങ്ങുന്ന നിറയെ "കാശ്‌ ! പ്രതിഫലം പറ്റുന്ന വെറും അറവുകാരന്റെ മനസ്സുള്ള അധ്യാപകൻ പഠിക്കേണ്ട പാഠം !!കുട്ടികളെ പഠിപ്പിക്കുന്നതിന് കിട്ടിയ കൂലികൊണ്ട് വാങ്ങിയ കാറ് ഒരു കുഞ്ഞിന്റ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കാൻ മനസ്സ് വരാത്ത അധ്യാപകനെ ......... പറയാൻ വാക്കുകളില്ല , ഈ സംഭവത്തിന് ശേഷവും അയാൾ ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നത് അയാൾ മനുഷ്യനല്ല എന്നതിന് തെളിവാണ്.

 

ഇയാളുടെ കൂടെ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് ഭാര്യയായി ജീവിക്കാൻ കഴിയുമൊ ? മനുഷ്യത്വമില്ലാത്ത ഇയാളെ പിതാവായും അധ്യാപകനായും ഏതെങ്കിലും മക്കൾക്ക് അംഗീകരിക്കാൻ കഴിയുമോ .....? ആ കുഞ്ഞിന്റെ കരച്ചിലും രക്ഷിതാക്കളുടെയും നാടിന്റെയും നിലവിളിയും കാതിലലക്കുന്നില്ലേ മാഷേ .....ചത്തു തുലയുക അതേ നിങ്ങൾക്ക് രക്ഷയുള്ളൂ.

 

എം.എ. നിഷാദ്

 

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ...മൂന്നാം സ്ഥാനമാണ് ഗുരു നാഥന്മാർക്ക്..വർത്തമാനകാലത്ത്,ഈ വാക്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു..ഷെഹ്‌ല എന്ന വിദ്യാർഥിനിയുടെ മരണം,വല്ലാതെ വേദനിപ്പിക്കുന്നു...കുറ്റക്കാരായ അധ്യാപകർക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണം.

 

മായ മേനോൻ നടി

 

ഈ നിഷ്കളങ്കമായ പുഞ്ചിരി ദൈവത്തിന് മാത്രം അർഹതപ്പെട്ടത് എന്നതായിരിക്കുമോ ഇത്രയും വേഗം അവളെ തിരിച്ചു വിളിച്ചത്....കണ്ടിട്ട് സഹിക്കുന്നില്ല..അപ്പോൾ അവളുടെ അമ്മയുടെ നെഞ്ചിന്റെ വേദന എന്തായിരിക്കും എന്നോർക്കു മ്പോൾ ഭയം തോന്നുന്നു....ദൈവസന്നിധിയിൽ R.I.P.മോളു... കണ്ണീരോടെ വിട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com