ADVERTISEMENT

പരിഹസിച്ച വിമർശകന് പുഞ്ചിരി കലർന്ന മറുപടിയുമായി അജു വർഗീസ്. മോഹൻലാൽ–ശ്രീനിവാസൻ അനശ്വരമാക്കിയ ദാസന്‍റേയും വിജയന്‍റേയും ആരും കാണാത്ത ചിത്രം സമൂഹമാധ്യമത്തിലൂടെ അജു പങ്കുവച്ചിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ആരും കാണാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ മറുപടിയായി പറഞ്ഞു. അതിനിടെയാണ് അജുവിന് നേരെ വിമർശന കമന്റ് വന്നത്. 

 

‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’–ഇങ്ങനെയായിരുന്നു കമന്റ്. സ്മൈലി നൽകിയായിരുന്നു അജു ഈ വിമർശകന് മറുപടി നൽകിയത്. ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകർ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവരുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com