ADVERTISEMENT

ഡിസംബറിൽ നാടാകെ നക്ഷത്രങ്ങൾ നിറയുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയൊരു നക്ഷത്രക്കാലത്തെക്കുറിച്ചാണു ഞാൻ ഓർക്കുന്നത്. പൂരപ്പറമ്പിൽ മിമിക്രി കളിച്ചുനടക്കുന്നതിനിടെ സിനിമയിൽ വേഷം കിട്ടിയ കാലം. ‘മിമിക്സ് ആക്‌ഷൻ 500’ എന്ന എന്റെ ആദ്യചിത്രത്തിന്റെ ഓർമകളെല്ലാം ഡിസംബറുമായി ബന്ധപ്പെട്ടാണ്. കലാഭവൻ നവാസ്, കോട്ടയം നസീർ എന്നിങ്ങനെ 11 പേരുണ്ടായിരുന്നു കൂട്ടത്തിൽ. 

 

പഴയൊരു ജൂബയൊക്കെ വലിച്ചുകയറ്റിയാണ് ഇന്റർവ്യൂവിനു പോയത്. മിമിക്രിയൊക്കെ കണ്ടുകഴിഞ്ഞപ്പോൾ സംവിധായകൻ ബാലു കിരിയത്ത് പറഞ്ഞു: ‘എന്തെങ്കിലും ചെറിയ വേഷം തരാം.’ അന്നു പക്ഷേ, അതു മതിയായിരുന്നു. കണ്ണീരിന്റെ രുചിയാണോ സിനിമാസെറ്റിലെ ഭക്ഷണത്തിന്റെ രുചിയാണോ കൂടുതൽ നല്ലത് എന്നായിരുന്നു അന്നത്തെ ചിന്ത. ഷൂട്ടിങ് തുടങ്ങിയാൽ ഞങ്ങൾ സംവിധായകനെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു. എങ്ങാനും ഞങ്ങളെ കണ്ട് ഒരു ഡയലോഗ് കൂടുതൽ കിട്ടിയാലോ എന്നായിരുന്നു പ്രതീക്ഷ.

 

ഒരു പാട്ടുസീൻ എറണാകുളം സുഭാഷ് പാർക്കിൽ ഷൂട്ട് ചെയ്തതു ഞാനിന്നും ഓർക്കുന്നു. ലോ കോളജിലെ കുട്ടികൾ മുഴുവൻ നോക്കിനിൽക്കുമ്പോഴാണ് എന്റെ ഒരു നൃത്തരംഗം ചിത്രീകരിച്ചത്. ഒരു കുടം വെള്ളമെങ്കിലും അന്നു കുടിച്ചിട്ടുണ്ടാകും! ഇടവേളകളിലെ മിമിക്രിയും തമാശയും ഒക്കെയായി രസകരമായിരുന്നു ഷൂട്ടിങ്.

 

ഈ ഡിസംബറിൽ മകൾ നന്ദന അഭിനയിക്കുന്ന സിനിമയുടെ സെറ്റിലുണ്ട് ഞാനും ഭാര്യ ചാന്ദ്നിയും. കലയാണ് ‍ഞങ്ങളുടെ അന്നം. ആദ്യം അതിനു കണ്ണീരിന്റെ രുചി ഉണ്ടാകുമെങ്കിലും ഒടുവിൽ സന്തോഷത്തിന്റെ രുചിയും മധുരവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com