ഷാർലറ്റ് സജീവ്; മലയാള സിനിമയിലെ പുതിയ നായിക
Mail This Article
ഷാർലറ്റ് സജീവ് മലയാള സിനിമയിൽ സജീവമാകുന്നു. കോട്ടയം ജില്ലയിലെ മണർകാട് ഒറവയ്ക്കൽ സ്വദേശിയായ ഷാർലറ്റ്, സജീവ് കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന 'സ്വപ്നസുന്ദരി 'എന്ന സിനിമയിലൂടെ നായികയാവുന്നു. 2021 ഓഗസ്റ്റ് മാസം 19ന് ചിത്രം തിയറ്ററുകളിലെത്തും. ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോക്ടർ രജിത് കുമാർ, പ്രമുഖ മോഡൽ സാനിഫ് അലി, ജി .കെ. പിള്ളയുടെ ചെറുമകൻ ശ്രീറാം മോഹൻ എന്നിവർ നായകൻമാരാകുന്നു.
ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, ബെന്നി പൊന്നാരം, ഉൾപ്പെടെ പ്രമുഖ നടീനടന്മാർ പ്രധാന വേഷം ചെയ്യുന്നു. മോഡലായ ഷാനുവിനെ ജീവിതത്തിലേക്ക് കടന്നു വരുന്ന നേഹാ എന്ന കോളേജ് വിദ്യാർഥിനി ആയിട്ടാണ് ഷാർലറ്റ് സജീവ് വേഷമിടുന്നത്. ഇതിൽ മോഡേൺ കഥാപാത്രമായും ഗ്രാമീണ കഥാപാത്രമായും അഭിനയിക്കുന്നു. റോയിറ്റ അങ്കമാലിയുടെ കഥയ്ക്ക് സീതു ആൻസർ തിരക്കഥയെഴുതുന്ന സിനിമയുടെ നിർമാതാക്കൾ സലാം ബി. റ്റി, സുബിൻ ബാബു ,ഷാജു ജോർജ് എന്നിവരാണ്.
ഷാൻസി സലാം പ്രൊഡക്‌ഷൻ കൺട്രോളർ ഗ്രേസൺ എഡിറ്റ്, റോയിറ്റ, സനൂപ്, ക്യാമറ. സിനിമയുടെ ചിത്രീകരണം അബുദാബി, മൂന്നാർ, തലയോലപ്പറമ്പ്, എന്നിവിടങ്ങളിൽ പൂർത്തിയായി . നിപ്പ, ഒരു രാത്രി എന്ന സിനിമകളുടെ ചിത്രീകരണം പൂർത്തിയാവുന്നു. ഇപ്പോൾ കുടുക്കച്ചി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂർ, പയ്യന്നൂർ, എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കുന്നു. ഈ ചിത്രങ്ങൾ 2021-ൽ പ്രദർശനത്തിനെത്തും.
ഒരു തമിഴ് ചിത്രം ഉൾപ്പെടെ മൂന്ന് ചിത്രം കരാറായിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ഈ ചിത്രങ്ങളുടെ ഷൂട്ട് ആരംഭിക്കും. മണർകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഷാർലറ്റ് സജീവ്. ക്ലാസിക്കൽ ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ, ഡിസ്ട്രിക്ട് തലത്തിൽ നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. മണർകാട് മാലം മുല്ലശ്ശേരി സജീവ് മാത്യുവിന്റെയും ഷീബ സജീവിന്റെയും മകളാണ് ഈ കൊച്ചു മിടുക്കി. ഒരു അനിയത്തി ഉണ്ട് .ജൂലിയറ്റ് സജീവ് മണർകാട് സെൻറ് മേരീസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു.