ADVERTISEMENT

കൈതി എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കൈതിയിലെ ബിജോയ് എന്ന പൊലീസ് ഓഫിസറെ അതിഗംഭീരമാക്കിയ നടൻ നരേൻ ഇത്തവണയും ലോകേഷിനൊപ്പമുണ്ട്.

 

‘വിക്രം സിനിമയുടെ ടീസർ പുറത്തിറങ്ങിയ സമയത്ത് ലോകേഷിനെ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴാണ് എനിക്കും ഒരു വേഷമുണ്ടെന്ന് അറിയിക്കുന്നത്. ആ സമയം ദുബായിയിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങിൽ ആയിരുന്നു. തിരിച്ചെത്തിയതിനു ശേഷം തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ വിവരിക്കുകയും ചെയ്തിരുന്നു. പ്രധാനകഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.’–നരേൻ പറയുന്നു.

 

‘ചെറുപ്പം മുതലേ കമൽഹാസനോട് കടുത്ത ആരാധന ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്, അത് ലോകേഷിന്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്.’–നരേൻ പറയുന്നു. 

 

‘വിക്രം എന്ന ചിത്രം എല്ലാ രീതിയിലും കൈതിക്ക് മുകളിൽ നിൽക്കുന്ന സിനിമയായിരിക്കും. എന്റെ ഭാഗങ്ങൾ ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ അല്ലെങ്കിലും കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും വിക്രമിൽ എത്തുക. കൈതിയിലെ പൊലീസ് വേഷത്തിന് ശേഷം തമിഴിൽ നിന്ന് നിരവധി പൊലീസ് വേഷങ്ങൾ ലഭിച്ചിരുന്നു. ഒരേ വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് പലതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.’– നരൈൻ കൂട്ടിച്ചേർത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com