ADVERTISEMENT

അമിത് ചക്കാലക്കൽ,അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം മരട് ബൈപാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ സംവിധായകൻ ജിത്തു ജോസഫ് ഭദ്രദീപം തെളിയിച്ച് സിനിമയുടെ സ്വിച്ചോൺ കർമവും നിർവ്വഹിച്ചു. സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു.

santhosham-2

 

ചടങ്ങിൽ ബാദുഷ, നോബിൾ ജേക്കബ്, സുനീഷ് വാരനാട്, ടിങ്കു പീറ്റർ,അനു സിത്താര, മല്ലിക സുകുമാരൻ, ലിന്റ ജീത്തു, ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്തു. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

 

കാർത്തിക് എ. ഛായാഗ്രാഹണം. അര്‍ജുന്‍ സത്യൻ തിരക്കഥ–സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോൺകുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം, കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ.

 

കോസ്റ്റ്യൂം അസാനിയ നസ്രിന്‍, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്-സിൻജോ ഒറ്റത്തയ്ക്കൽ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com