ADVERTISEMENT

സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘അപ്പൻ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ടാപ്പിങ് തൊഴിലാളിയായി സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നു. സണ്ണി വെയ്നിന്റെ അച്ഛനായി എത്തുന്ന അലൻസിയറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. നിരൂപകപ്രശംസയും സംസ്ഥാനപുരസ്കാരവുമടക്കം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്നു  നിർമിക്കുന്ന ചിത്രമാണ് ‘അപ്പൻ’. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.  ഒരു കുടുംബ പശ്ചാത്തലത്തിലുള്ള  കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം  പപ്പു, വിനോദ് ഇല്ലമ്പള്ളി. 

 

എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com