ADVERTISEMENT

50 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി മലയാളത്തിൽ ശ്രദ്ധനേടുകയാണ് ‘സ്വപ്നസുന്ദരി’ എന്ന ചിത്രം. ആക്‌ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ ചിത്രം കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്നു. ഫെബ്രുവരി 13 മുതൽ തുടർച്ചയായി 50 ദിവസം പോസ്റ്ററുകൾ ഇറക്കുകയായിരുന്നു. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടർ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഏപ്രിൽ 3ന് അമ്പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഈ സിനിമയെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചും പ്രേക്ഷകരും പൊതുജനങ്ങളും കൂടുതൽ അറിയുന്നതിനു വേണ്ടിയായിരുന്നു ഈ പ്രചാരണരീതിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇതിനുമുമ്പ് മലയാളത്തിൽ ഏറ്റവും കൂടുതൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് ലൂസിഫർ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. 27 പോസ്റ്ററുകളാണ് ലൂസിഫർ ടീം റിലീസ് ചെയ്തത്.

swapna-sundari-rajith

50 ലേറെ കഥാപാത്രങ്ങൾ സ്വപ്നസുന്ദരിയിലുണ്ട്. ജനനേന്ദ്രിയം മുറിച്ച സംഭവത്തിലൂടെ വാർത്തകളിൽ നിറഞ്ഞ സ്വാമി ഗംഗേശാനന്ദ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സ്വപ്നാനന്ദ എന്ന സന്യാസിയെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെയാണ് സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്.

shinu-shayamalan

എസ്.എസ്. പ്രൊഡക്‌ഷൻസിന്റെയും അൽഫോൺസാ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി.ടി, സുബിൻ ബാബു, ഷാജു സി.ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബോസ് ഫെയിം ഡോ. രജിത്കുമാർ, സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം, ഷാർലറ്റ് സജീവ്, മനീഷ മോഹൻ, ഷാൻസി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങൽ, രജീഷ് സോമൻ, ബാലസുര്യ, സാബുകൃഷ്ണ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചൽ, അബു പട്ടാമ്പി, ജാനകി ദേവി, അൽന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ, ഷമീർ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ ,നസ്രിൻ ,അഫ്രീൻ, മധു പിള്ള, സൈജു, ബഷീർ പൂപ്പാറ,അലക്സ്‌ പെത്തൂട്ടി, രാജീമേനോൻ, മുഹമ്മദ്‌ പെരുമ്പാവൂർ, വിജയൻ പള്ളുരുത്തി, അജയൻ പുറമല, ഫിറോസ് ബാബു, ആര്യ ജയൻ, ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ,ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബിൽ തുടങ്ങിയവരാണ് താരങ്ങൾ.

shinu

കഥ: റോയിറ്റ, കുമാർ സെൻ. തിരക്കഥ : സീതു ആൻസൺ. ഛായാഗ്രഹണം: റോയിറ്റ, സനൂപ്. എഡിറ്റിങ് :ഗ്രേയ്സൺ. ഗാനരചന :സുദർശൻ പുത്തൂർ,സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ, ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ്. സംഗീതം: അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. ഗായകർ: നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാർഥ് ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി, ദേവനന്ദ രാജേഷ് മേനോൻ, ശോഭ ശിവാനി,മിഥുന്യാ ബിനീഷ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്.

പ്രൊഡക്‌ഷൻ കൺട്രോളർ: ഷാൻസി സലാം.പ്രോജക്ട് ഡിസൈനർ: ഫാത്തിമ ഷെറിൻ. പിആർഒ: റഹിം പനവൂർ. മേക്കപ്പ് :ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ് : അന്നാമച്ചി. കോറിയോഗ്രാഫർ:ബിനീഷ് കുമാർ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. സ്റ്റിൽസ്: ഗോൾഡൻ ഫ്രെയിംസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com