‘ഗ്യാങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ’; മോഹൻ ജുനേജ ഓർമയായി
![mohan-juneja mohan-juneja](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2022/5/7/mohan-juneja.jpg?w=1120&h=583)
Mail This Article
‘ഗ്യാങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ....അവൻ ഒറ്റയ്ക്കാണ് വന്നത്...മോൺസ്റ്റർ’....കെജിഎഫ് സിനിമയിലെ തരംഗമായ ഡയലോഗിന് തിരശീലയിൽ തീ തീർത്തത് മോഹന്‍ ജുനേജ ആയിരുന്നു.
നാഗരാജ എന്ന ഇൻഫോർമറിന്റെ വേഷത്തിൽ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹൻ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹൻ ജുനേജയുടെ ഡയലോഗ് ഡെലിവറിയും ശരീരഭാഷയും ആ ഡയലോഗിനെ മറ്റൊരു തലത്തിലെത്തിച്ചു.
കന്നഡയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറിലാകെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും.
കീർത്തി സംവിധാനം ചെയ്യുന്ന അൻഡോൻഡിട്ടു കാല എന്ന കന്നഡ ചിത്രത്തിലാണ് മോഹൻ അവസാനം പ്രത്യക്ഷപ്പെട്ടത്.