ഇനിയും പങ്കെടുത്തില്ലേ? മഞ്ജുവിനൊപ്പം ആടിപ്പാടാം ; കിം കിം ഡാൻസ് ചാലഞ്ച്

Mail This Article
മനോരമ ഓൺലൈനും ലുലു ഫാഷൻ സ്റ്റോറും ചേർന്ന് സംഘടിപ്പിക്കുന്ന കിം കിം ഡാൻസ് ചാലഞ്ചിൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളും ഒപ്പം മഞ്ജു വാരിയരുമായി സംവദിക്കാനുള്ള അവസരവുമാണ്.
നിങ്ങളുടെ കുട്ടി ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ ‘കിം കിം ഡാൻസ്’ ചെയ്യുന്ന വിഡിയോ (25 MBയിൽ കവിയരുത്) ഈ പേജിൽ അപ്‌ലോഡ് ചെയ്യുകയോ 7356720333 എന്ന വാട്സാപ് നമ്പരിലേക്ക് കുട്ടിയുടെ പേരും രക്ഷിതാവിന്റെ പേരും ഇ–മെയിൽ ഐഡിയും സഹിതം അയയ്ക്കുകയോ ചെയ്യുക. വിഡിയോ അയയ്ക്കേണ്ട അവസാന തിയതി മെയ് 18 ഉച്ചയ്ക്ക് 12 മണി വരെ
ലഭിക്കുന്ന വിഡിയോകളിൽനിന്ന് മനോരമ ഓൺലൈൻ എഡിറ്റോറിയൽ സമിതി തിരഞ്ഞെടുക്കുന്ന 10 പേർക്കും കുടുംബങ്ങൾക്കും കൊച്ചി ലുലു മാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മഞ്ജു വാരിയർക്കൊപ്പം പങ്കെടുക്കാം. ഇതിൽ നിന്നുള്ള മൂന്ന് വിജയികളെ മഞ്ജു വാരിയർ പ്രഖ്യാപിക്കും.