പ്രേക്ഷക സ്നേഹം വാരിക്കൂട്ടി പാൽതു ജാൻവർ; രണ്ടാം ട്രെയിലർ കാണാം

Mail This Article
കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി എത്തുന്ന പ്രസൂൺ കൃഷ്ണകുമാറിന്റെ ജീവിതം വരച്ചുകാട്ടുന്ന രണ്ടാം ട്രെയിലർ പുറത്തുവന്നു. ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കുറിച്ചു കൂടി ഒരു ചിത്രം നൽകുന്നതാണ് പുതിയ ട്രെയിലർ. നവാഗതനായ സംഗീത് രാജൻ സംവിധാനം ചെയ്ത ചിത്രം പാൽതു ജാൻവർ പ്രേക്ഷകരുടെ ഹൃദയം നിറച്ചുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്.
ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവെ ആർട് ഗോകുൽ ദാസ്, എഡിറ്റിങ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എഗ്വൈറ്റ് വി.എഫ്.എക്സ്, ടൈറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പിആർഒ ആതിര ദിൽജിത്ത്.