‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’; കയ്യിൽ തോക്കുമായി ദുൽഖർ

Mail This Article
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’ കാരൈക്കുടിയിലെ ചിത്രീകരണം പൂർത്തിയായി. കാരൈക്കുടിയിലെ 95 ദിവസത്തെ നീണ്ട ഷെഡ്യൂളിനാണ് അവസാനമായത്. ചിത്രം അതിന്റെ അവസാന പണിപ്പുരകിലാണെന്നും ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വിഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്. ‘‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’’ എന്ന ദുൽഖറിന്റെ ഡയലോഗും വിഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ‘കിങ് ഓഫ് കൊത്ത’ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, സെന്തിൽ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരൺ, രാജേഷ് ശർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പിആർഓ- പ്രതീഷ് ശേഖർ.