ADVERTISEMENT

നാടൻ നായയെ കേന്ദ്രകഥാപാത്രമാക്കി സുധി മാഡിസൺ സംവിധാനം ചെയ്ത ‘നെയ്മർ’ കുട്ടി പ്രേക്ഷകരുടെ  ഹൃദയം കീഴടക്കി കൊണ്ട് തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്നു. പ്രത്യേകം ട്രെയിൻ ചെയ്ത നെയ്മർ എന്ന നാടൻ നായയാണ് സിനിമയുടെ ഹൈലൈറ്റ്. അവന്‍റെ കുസൃതികളും ഇമോഷണൽ സീനുകളുമെല്ലാം കുട്ടികളെ ത്രില്ലടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

 

നെയ്മറിന്റെ സന്തോഷങ്ങളും സങ്കടങ്ങളും കുട്ടികൾ ഹൃദയത്തിലേറ്റിയ കാഴ്ചയാണ് തിയറ്ററുകളിൽ കാണുന്നത്. നസ്‌ലിന്റെയും മാത്യുവിന്റെയും കൂട്ടുകെട്ടിലേക്ക് ആകസ്മികമായി വന്നുചേരുന്ന നെയ്മർ , കുട്ടി പ്രേക്ഷകരുടെ മാത്രമല്ല കുടുംബ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയാണ് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത് .

 

ബ്രീഡ് നായകൾമാത്രം ഇതുവരെ ചെയ്ത് കണ്ടിട്ടുള്ള പല പ്രകടനങ്ങളും നെയ്മർ ചെയ്യുമ്പോൾ കുട്ടിപ്രേക്ഷരുടെ കൂടെ വിജയമായി മാറുന്നുണ്ട് പലയിടത്തും . നെയ്മർ വെറുതെ വന്നുപോകുന്ന ഒരു കഥാപാത്രമല്ല, മുഴുനീളെ നെയ്മറിന്റെ ആഘോഷമാണ്. അവന്റെ ഇമോഷനൽ സീനുകളിലും മാസ് സീനുകളിലുമൊക്കെ  അവനോടൊപ്പം പ്രേക്ഷകന്റെയും മനസ്സ് ഓടുന്നുണ്ട്. 

 

നസ്‌ലിൻ–മാത്യു കൂട്ടുകെട്ടും സിനിമയുടെ ആകർഷണമാണ്. നസ്‌ലിന്റെ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നു. ഇത്രേം ആത്മാർഥതയുള്ള സ്നേഹമുള്ള ഒരു കൂട്ടുകാരനെ ആരും ആഗ്രഹിച്ചുപോകും. വിജരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി കൂട്ടുകെട്ട് തിയറ്ററിൽ ഹൃദയം തുറന്ന  പൊട്ടിച്ചിരികൾ മുഴുക്കുന്നുണ്ട്. വി സിനിമാസിന്റെ നെയ്മർ കുടുംബ പ്രേക്ഷർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് തിയറ്റർ റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com