കെജിഎഫിനെ മലർത്തിയടിച്ച് ‘കൊത്ത’; പ്രി ബുക്കിങിൽ നേടിയത് 3 കോടി
![king-of-kotha-pre-business king-of-kotha-pre-business](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2023/8/23/king-of-kotha-pre-business.jpg?w=1120&h=583)
Mail This Article
മലയാള സിനിമാ ചരിത്രത്തിൽ പ്രി ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിങ് ഓഫ് കൊത്ത. 3 കോടിയലധികം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. നേരത്തെ കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന പ്രി സെയിൽ ബിസിനസ്.
കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഓൺലൈനിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം : രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ്:എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്‌ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.