ഭാഗ്യ സുരേഷിന്റെ വിവാഹ വിഡിയോ പങ്കുവച്ച് സുരേഷ് ഗോപി
Mail This Article
മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിഡിയോ പങ്കുവച്ച് സുരേഷ് ഗോപി. ഒരു മിനിറ്റുള്ള വിഡിയോയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങുകളുടെ പ്രധാന നിമിഷങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയത്.
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.
വിവാഹച്ചടങ്ങുകൾക്കു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനില്‍ മമ്മൂട്ടി മോഹൻലാൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ, ജോഷി, ഫാസിൽ തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തു.