ഡ്യൂപ്പല്ല, എല്ലാം ഒറിജിനൽ; തോക്കുകൊണ്ട് മമ്മൂട്ടിയുടെ അഭ്യാസം; മേക്കിങ് വിഡിയോ

Mail This Article
‘ടർബോ’ സിനിമയിലെ മമ്മൂട്ടിയുടെ ആക്‌ഷൻ സീക്വൻസ് മേക്കിങ് വിഡിയോ വൈറലാകുന്നു. പൊലീസ് സ്റ്റേഷൻ ഫൈറ്റ് രംഗങ്ങളുടെ വിഡിയോയാണ് പുറത്തായത്. തോക്ക് കൊണ്ട് അഭ്യാസം കാണിക്കുന്ന, മാസ് ആക്‌ഷൻ രംഗങ്ങൾ അനായാസം ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.
ടർബോ റിലീസ് ചെയ്തതിന് പിന്നാലെ ഡ്യൂപ്പിന്റെ സഹായത്തോടെയാണ് ആക്‌ഷൻ രംഗങ്ങൾ ചെയ്തതെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെ പൂർണമായും തള്ളിക്കളയുന്ന തരത്തിലുള്ള മേക്കിങ് വിഡിയോകളാണ് ‘ടർബോ’ ടീം പുറത്തുവിടുന്നത്.
സഹപ്രവർത്തകരടക്കം നിരവധിപേരാണ് മമ്മൂട്ടിയെ പ്രശംസിച്ചെത്തുന്നത്. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ ആക്‌ഷൻ രംഗങ്ങളാണ് ‘ടർബോ’ സിനിമയുടെ ഹൈലൈറ്റ്. കാർ ചേയ്സിങും അത്യുഗ്രൻ സ്റ്റണ്ട് രംഗങ്ങളും നിറഞ്ഞ ആക്‌ഷൻ എന്റർടെയ്നറാണ് വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’.