ഫിലിംഫെയര് അവാർഡ്; അതീവ ഗ്ലാമറസ്സായി കീർത്തി സുരേഷ്
Mail This Article
69ാമത് ഫിലിംഫെയർ സൗത്ത് പുരസ്കാര ദാന ചടങ്ങിൽ തിളങ്ങി കീർത്തി സുരേഷ്. അതീവ ഗ്ലാമറസ്സ് ആയാണ് നടി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദസറ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷിനായിരുന്നു.
ഹെെദരാബാദിലെ ജെആർസി കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, വിക്രം, നാനി, ജഗദീഷ്, ജൂഡ് ആന്തണി ജോസഫ്, സിദ്ധാർഥ്, ജോജു ജോർജ്, നിമിഷ സജയൻ, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
നൽപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. മികച്ച നടിയായി വിൻസി അലോഷ്യസും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫും സ്വന്തമാക്കി.
മികച്ച ചിത്രം (ക്രിട്ടിക്ക്) ജിയോ ബേബിയുടെ കാതൽ ദ് കോർ കരസ്ഥമാക്കി, ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള (ക്രിട്ടിക്ക്) പുരസ്കാരം ജ്യോതികയ്ക്ക് ലഭിച്ചു.
ഇരട്ട എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ്ജ് മികച്ച നടൻ (ക്രിട്ടിക്ക്) ആയി. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ സിനിമ വ്യവസായങ്ങളിലെ നിരവധി പ്രമുഖർ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു.
മലയാള സിനിമയിലെ വിജയികൾ
മികച്ച ചിത്രം - 2018
മികച്ച സംവിധായകൻ - ജൂഡ് ആന്തണി ജോസഫ് (2018)
മികച്ച നടൻ - മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
മികച്ച നടി - വിൻസി അലോഷ്യസ് (രേഖ)
മികച്ച നടൻ (ക്രിട്ടിക്ക്) - ജോജു ജോർജ് (ഇരട്ട)
മികച്ച നടി (ക്രിട്ടിക്ക്) - ജ്യോതിക - കാതൽ ദ കോർ
മികച്ച ചിത്രം (ക്രിട്ടിക്ക്) - ജിയോ ബേബി (കാതൽ ദ് കോർ)
മികച്ച സഹനടൻ - ജഗദീഷ് (പുരുഷപ്രേതം)
മികച്ച സഹനടി - പൂർണിമ ഇന്ദ്രജിത്ത് (തുറമുഖം)
ഗാനരചന - അൻവർ അലി - എന്നും എൻ കാതൽ (കാതൽ ദ കോർ)
മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ - നീല നിലവേ (ആർഡിഎക്സ്)
മികച്ച പിന്നണി ഗായിക - കെഎസ് ചിത്ര - മുറ്റത്തെ മുല്ലത്തയ്യ് (ജവാനും മുല്ലപ്പൂവും)
മികച്ച ആൽബം - സാം സിഎസ് (ആർഡിഎക്സ്)