1988-ൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചു: ഇന്ന് ആദ്യമായി മോഹൻലാലിനെ നേരിൽ കണ്ടു
Mail This Article
38 വർഷമായി മനസ്സിൽ കൊണ്ട് നടന്ന ചിരകാലാഭിലാഷം സാക്ഷാത്കരിച്ച് മോഹൻലാലിന്റെ കടുത്ത ആരാധകൻ. മധുര സ്വദേശി ജയപാണ്ടിക്കാണ് തേനിയിൽ വച്ച് തന്റെ പ്രിയതാരത്തെ ആദ്യ ആദ്യമായി കാണാൻ സാധിച്ചത്.
1988-ൽ മോഹൻലാലിന്റെ തമിഴ്നാട് ഫാൻസ് അസോസിയേഷൻ രൂപീകരിച്ച ആരാധകനാണ് ജയപാണ്ടി. തേനിയിൽ നടക്കുന്ന മോഹൻലാലിന്റെ 360–ാമത്തെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് ജയപാണ്ടി തന്റെ സ്വപ്നം സഫലീകരിച്ചത്. മോഹൻലാൽ തന്റെ കടുത്ത ആരാധകനായ ജയപാണ്ടിയെ ചേർത്തുനിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. ഉണ്ണി രാജേന്ദ്രനാണ് മോഹൻലാലിനൊപ്പം ജയപാണ്ടി നിൽക്കുന്ന ചിത്രങ്ങൾ എക്‌സിൽ പങ്കുവച്ചത്.
1988-ൽ ജയപാണ്ടി മോഹൻലാൽ തമിഴ്നാട് ഫാൻസ് അസോസിയേഷൻ ആരംഭിച്ചെന്നും ഏകദേശം 8 വർഷം മുമ്പ് പുലിമുരുകൻ സിനിമ റിലീസ് ആയപ്പോൾ ജയപാണ്ടി പുലിമുരുകന്റേതായി താൻ പതിച്ച നോട്ടീസ് പോസ്റ്ററുകൾ അയച്ചിരുന്നു എന്നും ഉണ്ണി രാജേന്ദ്രൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.