ഉപേക്ഷിച്ചിട്ടില്ല; സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ വരുന്നു
Mail This Article
വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസൽ’ ഉപേക്ഷിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഈ വർഷം പുനരാരംഭിക്കും. നിർമാതാവ് കലൈപുലി എസ്. തനുവാണ് നിര്‍ണായകമായ വിവരം പങ്കുവച്ചത്. സൂര്യയ്ക്കും വെട്രിമാരനുമൊപ്പമുള്ള ചിത്രവും തനു പങ്കുവച്ചു.
തമിഴ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആൻഡ്രിയ ജെറമിയ, അമീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.