ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഫാന്റസിയിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം/ പ്രതിഷേധം അവതരിപ്പിക്കുന്ന സിനിമ. അതാണ് മഹാവീര്യർ. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഈ സിനിമ അടുത്തിടെ ഒന്നാമത് എത്തിയിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. 

 

വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും  അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ടൈം ട്രാവലും പരാമർശവിധേയമാകുന്നു. സമാന്തരമായ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ചിത്രം.  

 

മനോമയ രാജ്യത്തിലെ മഹാരാജാവിന് ഒരു പ്രശ്നമുണ്ടാകുന്നു. അത് പരിഹരിക്കാൻ മന്ത്രി ഒരു പ്രത്യേക ലക്ഷ്യത്തോടെ യാത്ര പുറപ്പെടുന്നു. അതിനിടയിൽ ഒരു മുനിവര്യൻ കടന്നുവരുന്നു. ഇതിനിടയിൽ നൈതികമായ ചില വൈതരണികൾ മൂലം രാജാവിന്റെ പ്രശ്നം  കോടതികയറുന്നു. രാജാവിന്റെ പ്രശ്നം പരിഹരിക്കാനും ഇരുകൂട്ടർക്കും നീതി നൽകാനും കോടതിക്ക് കഴിയുമോ? ആരാണ് ഇതിനിടയിൽ വന്ന ആ സന്യാസി?...ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയാണ് മഹാവീര്യർ എന്ന സിനിമ.

mahaveeryar-teaser

 

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

 

പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക്  തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.  ആദ്യന്തികമായി ബ്ലാക് ഹ്യൂമർ ട്രാക്കിലാണ് ചിത്രത്തിന്റെ സഞ്ചാരം. ആനുകാലിക പ്രസക്തമായ, ശക്തമായ ചില രാഷ്ട്രീയനിലപാടുകൾ സംവിധായകൻ രൂപകങ്ങളിലൂടെ പ്രേക്ഷകരുമായി വിനിമയം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.  അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പ്രജകളുടെ കണ്ണീരു ഊറ്റിയെടുത്ത് കുടിച്ച് മദോന്മത്തരാകുന്ന ഭരണാധികാരികൾക്ക്  നേരെ ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. സ്ത്രീസുരക്ഷയും നിലപാടുകളുമൊക്കെ അവിടെ അദൃശ്യമായി വിഷയമാകുന്നു.

 

ആദ്യ പകുതി നിവിൻ പോളിയും രണ്ടാം പകുതി ആസിഫ് അലിയും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. അപൂർണാനന്ദൻ എന്ന മുനിവര്യൻ നിവിന്റെ കരിയറിലെ പൊൻതൂവലാകുമെന്നുറപ്പ്. വീരഭദ്രൻ എന്ന മന്ത്രിയായി ആസിഫ് ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായിക. സൗന്ദര്യവും അഭിനയമികവുംകൊണ്ട് ഇവർ മനംകീഴടക്കുന്നു. ചിത്രത്തിലെ ഇവരുടെ ചില നിർണായക രംഗങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

 

ഏത് വേഷവും അതിന്റെ പരിപൂർണതയിൽ അവതരിപ്പിക്കുന്ന രണ്ടഭിനേതാക്കളാണ് ലാലും സിദ്ദിഖും. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മഹാരാജാവായി ലാൽ ശക്തമായ അഭിനയമാണ് നടത്തുന്നത്. പക്വതയും നീതിബോധവുമുള്ള ന്യായാധിപനായി സിദ്ദിഖും കളംനിറയുന്നു. 

 

ചിത്രത്തിന്റെ സാങ്കേതിക മേഖലകൾ മികവുപുലർത്തുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം ചിത്രത്തിന്റെ ഹൈലൈറ്റാണ്. പശ്ചാത്തല സംഗീതവും ഗാനങ്ങളും കാലഘട്ടവുമായി ചേർന്നുനിൽക്കുന്നു. അനീസ് നാടോടിയുടെ കലാ സംവിധാനം പ്രത്യേക പരാമർശം അർഹിക്കുന്നു. പീരീഡ്‌ കാലഘട്ടത്തെയും ആനുകാലിക കാലഘട്ടത്തെയും നീതിയുക്തം സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

 

ചുരുക്കത്തിൽ ഫാന്റസിക്കപ്പുറം അർഥതലങ്ങളുള്ള, വാക്കുകൾക്കും കാഴ്ചകൾക്കും ഇടയിലൂടെ ആഴ്ന്നിറങ്ങി കണ്ടുമനസ്സിലാക്കേണ്ട ഒരു സിനിമയാണ് മഹാവീര്യർ.

 

English Summary: Mahaveeryar 2022 Malayalam Movie Review by Manorama Online. Director Abrid Shine's Mahaveeryar, featuring Nivin Pauly, Asif Ali, Lal, Siddique and Shanvi Srivastava, is a time travel fantasy film.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com