ADVERTISEMENT

കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറയുന്ന ‘2018’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ‘മിന്നൽ മിന്നണെ’ എന്നു തുടങ്ങുന്ന പാട്ടിന് വില്യം ഫ്രാൻസിസ് ആണ് ഈണമൊരുക്കിയത്. ജോ പോൾ വരികള്‍ കുറിച്ച പാട്ട് ശങ്കർ മഹാദേവൻ ആലപിച്ചിരിക്കുന്നു. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലുമായ പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

കേരളത്തിലെ മഹാപ്രളയ ദിനങ്ങളുടെ ഭീകരതയെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണിയാണു സംവിധാനം. വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്.

 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ.റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര തന്നെ 2018ൽ അണിനിരക്കുന്നുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com