ADVERTISEMENT

മമ്മൂട്ടി നായകനായെത്തിയ ഷൈലോക്കിലെ പ്രമോ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. താരത്തിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഉണ്ണി മുകുന്ദന്റെ ആലാപനത്തെക്കുറിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. താരത്തിന്റെ അഭിനയവും ആലാപനവും ഒരുപോലെ മികച്ചതാണെന്നാണ് പ്രേക്ഷകപക്ഷം. ലിങ്കു എബ്രഹാമിന്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് ഈണം പകർന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് പാട്ട് കണ്ടത്. 

 

ചിത്രത്തിലെ നേരത്തെ റിലീസ് ചെയ്ത ബാർ ഗാനം യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടിയിരുന്നു. ഗാനരംഗത്തിലെ മമ്മൂട്ടിയുടെ എനർജിയും സ്റ്റൈലിഷ് ലുക്കും ആയിരുന്നു പ്രേക്ഷകർക്കിടയിലെ ചർച്ച. മമ്മൂട്ടിയുടെ തന്നെ ‘മധുരരാജ’ എന്ന ചിത്രത്തിലെ മോഹമുന്തിരി എന്ന ഗാനത്തിനു ശേഷം എത്തിയ ഐറ്റം ഡാൻസ് ആയിരുന്നു അത്.

 

അജയ് വാസുദേവ് ആണ് ഷൈലോക്കിന്റെ സംവിധാനം. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമാണിത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴ് ചിത്രത്തിന്റെ പേര് ‘കുബേരൻ’ എന്നാണ്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. 

 

മീന ആണ് ഷൈലോക്കിലെ നായിക. 2014–ൽ പുറത്തിറങ്ങിയ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിനു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി–രാജ്കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം. 

 

ഇത്തവണത്തെ മനോരമ കലണ്ടർ ആപ്പിൽ മെഗാ സ്റ്റാറിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകരുടെ ഇടയിൽ തരംഗമായിരുന്നു. ജനുവരിയിൽ, മമ്മൂട്ടിയുടെ പുതുമയുള്ള ചിത്രം മുഖമാക്കിയ കലണ്ടറിൽ വരുന്ന ഓരോ മാസവും സൂപ്പർ സെലിബ്രിറ്റി താരങ്ങളുടെ ചിത്രങ്ങളായിരിക്കും ഇടം പിടിക്കുക.  പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ്ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com