ADVERTISEMENT

ലോക്ഡൗൺ കാലത്ത് താരങ്ങൾ പലരും പല വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ തന്റെ കുച്ചിപ്പുടി ചുവടുകൾ വീണ്ടും പരീക്ഷിച്ചു നോക്കുകയാണ്. മാനസിക ഉല്ലാസത്തിനായും വ്യായാമമുറയായും മഞ്ജു ഇക്കാലത്ത് കുച്ചിപ്പുടിയാണ് പരിശീലിക്കുന്നത്. വീട്ടിലെ സ്വീകരണമുറിയിൽ ചുവടുകൾ വയ്ക്കുന്ന വിഡിയോയും താരം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

‘When in doubt, dance it out !’ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ നൃത്ത വിഡിയോ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്. മഞ്ജുവിന്റെ ചടുലമായ നൃത്തച്ചുവടുകളെ അഭിനന്ദിച്ച് ഒട്ടനവധി ആളുകളാണ് വിഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു ചേച്ചി ഞങ്ങളുടെ സൂപ്പർ ഹീറോയാണ് എന്നാണ് പലരും പറയുന്നത്. അഭിപ്രായം പ്രകടിപ്പിച്ച എല്ലാവർക്കും മഞ്ജു മറുപടിയും കൊടുത്തു. എല്ലാവരും വീട്ടിൽ ആരോഗ്യത്തോടെയിരിക്കാനും വിഡിയോയിലൂടെ താരം ആഹ്വാനം ചെയ്യുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com