നൃത്തച്ചുടവുമായി നൂറിനും സാജലും; മരട് 357 ഗാനം

Mail This Article
‘മരട് 357’ലെ പ്രണയഗാനം ശ്രദ്ധേയമാകുന്നു. നൂറിന്‍ ഷെറീഫും സാജലും അഭിനയിച്ചിരിക്കുന്ന ഗാനം ആണ് ഇപ്പോള്‍ തരംഗമാകുന്നത്. 'എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ' എന്നു തുടങ്ങുന്ന ഗാനം നൂറിൻ ഷെരീഫിന്‍റെയും സാജലിന്‍റെയും മനോഹര നൃത്തച്ചുവടുകളാൽ ആകർഷണം തീർക്കുന്നു.
ഹരി രവീന്ദ്രനും എവലിന്‍ വിന്‍സെന്‍റെ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. കേരളത്തിൽ അടുത്തിടെയുണ്ടായ മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് മരട് 357 പറയുന്നത്.
ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍, പ്രസന്നമാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.