‘കോടികോടികൾ നെഞ്ചിലേറ്റും താരം’; മമ്മൂട്ടിക്ക് പിറന്നാൾ പാട്ടെത്തി; വിഡിയോ

Mail This Article
പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ആശംസകളുമായി നാദിർഷയും സുഹൃത്തുക്കളും.. പ്രത്യേകഗാനം ഒരുക്കിയാണ് നാദിർഷയും സംഘവും മമ്മൂട്ടിക്കായി പിറന്നാൾ ആശംസകൾ ഒരുക്കിയിരിക്കുന്നത്. നാളെയാണ് മമ്മൂട്ടിയുടെ പിറന്നാൾ. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നിരിക്കുന്നത്. അഫ്സലാണ് പാടിയിരിക്കുന്നത്.
സംവിധായകരായ അജയ് വാസുദേവും രമേഷ് പിഷരടിയും മാർത്താണ്ഡനും പ്രൊഡക്‌ഷൻ കൺട്രോളർമാരായ ഡിക്സണും ബാദുഷയും ചേർന്നാണ് ഗാനം ഒരുക്കിയിരുക്കുന്നത്.
മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങൾ ചേർത്താണ് പാട്ടൊരുക്കിയിരുക്കുന്നത്. പാട്ട് യുട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. മമ്മുക്കയുടെ ജന്മദിനത്തിൽ ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർക്കായി സമർപ്പിക്കുന്നു എന്ന മുഖവുരയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ ഹരംകൊള്ളിക്കും വിധമുള്ള ഫാൻസ് ഗാനം തന്നെയാണ് നാദിർഷയും സംഘവും ഒരുക്കിയിരുക്കുന്നത്.