ADVERTISEMENT

പ്രണയ രംഗങ്ങൾ ഇഴചേർത്തൊരുക്കിയ ‘ഗൗരി’ എന്ന സംഗീത ആൽബം ആസ്വാദകരെ നേടുന്നു. രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമ്മിച്ച ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ബ്രിജേഷ് മുരളീധരൻ ആണ്. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകരിലെത്തിച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ലക്ഷക്കണക്കിന് ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. 

കിരൺ കൃഷ്ണ വരികളൊരുക്കി സംഗീതം പകർന്ന ഗാനം അശ്വതി ജയരാജ് ആണ് ആലപിച്ചത്. 'രാവിൽ നിശാഗന്ധി പൂത്തതോ....' എന്നു തുടങ്ങുന്ന പാട്ടിൽ പ്രണയമധുരം കിനിയുന്നു. ഒപ്പം കാത്തിരിപ്പിന്റെ ആഴവും വിരഹനൊമ്പരക്കാഴ്ചകളും തെളിയുന്നു. എല്ലാ പ്രണയിതാക്കൾക്കും വേണ്ടി പാട്ട് സമർപ്പിക്കുകയാണെന്ന് പാട്ടിന്റെ പിന്നണി പ്രവർത്തകർ വ്യക്തമാക്കി.

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പുറത്തിറക്കിയത്. നിരൺ ഘോഷ് ആണ് ‘ഗൗരി’യുടെ ഛായാഗ്രാഹകൻ. ഷിബിൻ പി സിദ്ദിഖ് പാട്ടിന്റെ പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും നിർവഹിച്ചു. ഇതിനോടകം ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com