ജാഗ്വറിന്റെ ഇലക്ട്രിക് എസ്യുവി ബുക്കിങ് തുടങ്ങി
Mail This Article
×
മുംബൈ∙ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ആദ്യ ഇലക്ട്രിക് പെർഫോമൻസ് എസ്യുവിയായ ജാഗ്വർ ഐ-പേസിന്റെ ബുക്കിങ് ആരംഭിച്ചു. 400 പിഎസ് ആണ് കരുത്ത്. 90 കിലോവാട്ട് ലിഥിയം അയോൺ ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റിയുണ്ട്. 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ/മണിക്കൂർ വേഗം കൈവരിക്കും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിൽ ഐപേസ് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.