വിദേശ സൂചികകളെ ഒന്ന് പരിചയപ്പെട്ടാലോ?
Mail This Article
എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സുമെല്ലാം ഇന്ത്യൻ നിക്ഷേപകർക്കിടയിൽ പരിചിതമായ പേരുകളാണ്. ആഗോള തലത്തിൽ പ്രശസ്തമായ, വിവിധ രാജ്യങ്ങളിലെ ഓഹരിസൂചികകളും പൊതുവെ ഓഹരി നിക്ഷേപകർ നിരീക്ഷിച്ചു വരുന്നുണ്ട്. അത്തരം ഏതാനും സൂചികകൾ പരിചയപ്പെടാം.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ നമ്മുടെ ആഭ്യന്തര വിപണിയിൽ ചെലുത്തുന്ന സ്വാധീനവും അവരുടെ വർധിച്ചുവരുന്ന വ്യാപാര തോതുമെല്ലാം എപ്പോഴും വലിയ വാർത്തകളാണ്. മുകളിൽ നൽകിയിരിക്കുന്ന സൂചികകളിലൊക്കെ വലിയ ചലനങ്ങൾ സംഭവിക്കുമ്പോഴെല്ലാം അതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും കാണാറുണ്ട്.
വിദേശ കമ്പനികളുടെ ഓഹരികളിൽ നേരിട്ടു നിക്ഷേപം നടത്തുക എന്നത് സാധ്യമാണെങ്കിലും ഒന്നോ രണ്ടോ കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്നതിലുള്ള റിസ്ക് ഒഴിവാക്കുന്നതിനായി മിക്കപ്പോഴും നിക്ഷേപകർ ’പാസ്സീവ്’ ആയ മാർഗങ്ങളാണ് സ്വീകരിച്ചുവരാറുള്ളത്. ഇത് വിദേശ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ വഴിയോ നേരിട്ടല്ലാതെ ’ഫണ്ട് ഓഫ് ഫണ്ട്സ്’ വഴി ഇന്ത്യൻ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചു നടത്തുന്ന ഇന്റർനാഷണൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വഴിയോ ഒക്കെ ആവാം.
ഓഹരി നിക്ഷേപം എന്നത് രാജ്യത്തിനകത്ത് മാത്രം ഒതുക്കി നിർത്താതെ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന റിട്ടെയിൽ നിക്ഷേപകരുടെ എണ്ണം വർധിച്ചുവരുന്നു എന്നതാണ് വസ്തുത. ഇത്തരത്തിൽ നടത്തുന്ന ഡൈവേഴ്സിഫിക്കേഷൻ വഴി പോർട്ട്ഫോളിയോയുടെ മൊത്തത്തിലുള്ള റിസ്ക് കുറച്ചുകൊണ്ടുവരാമെന്നും അവർ കണക്കു കൂട്ടുന്നു.
കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)