ADVERTISEMENT

ന്യൂഡൽഹി∙ വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നൽകാൻ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകുക. എയർബസ് 320 നിയോ ഫാമിലിയിൽ എ320 നിയോ, എ321 നിയോ, എ321 എക്സ്എൽആർ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് സൂചന. കൂടുതൽ വിമാനങ്ങളുള്ളതിനാൽ കാര്യമായ കിഴിവും ലഭിച്ചേക്കും. 

കഴിഞ്ഞ മാർച്ചിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. കൂടുതൽ ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ വാങ്ങുന്നതിലൂടെ പ്രവർത്തനച്ചെലവു കുറയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. പുതിയ ഓർഡറിലൂടെ ഇൻഡിഗോ എയർബസ് എ320 ന്റെ ഏറ്റവും വലിയ ഉപയോക്താക്കളാകും. 60% വിപണിവിഹിതമുള്ള ഇൻഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. 10 വർഷത്തിനുള്ളിൽ 1330 എ320 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോ ഉദ്ദേശിക്കുന്നതെന്ന് എയർബസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com