Activate your premium subscription today
2022ന്റെ മലയാളം വാക്കു കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ‘മഞ്ഞക്കുറ്റി’. സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കായുള്ള സർവേയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിച്ച മഞ്ഞക്കുറ്റികൾ വലിയൊരു വിഭാഗം മലയാളികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയ വർഷമാണു കടന്നുപോകുന്നത്.
കറുത്ത കൊടി സമരായുധമാണെന്നു കരുതുന്ന ഇടതുപക്ഷക്കാരോട് അതു തെറ്റായ ചിന്താഗതിയാണെന്നാണ് കേരളത്തിലെ ഇടതു സർക്കാർ ഇക്കൊല്ലം പറഞ്ഞുവച്ചത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുടെ ബിരിയാണിച്ചെമ്പ് തുറന്ന മൂഹൂർത്തം.
ഇക്കൊല്ലം വായിച്ചവയിൽ എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തത് വിവേക് നാരായണൻ എന്ന ഇംഗ്ലിഷിൽ എഴുതുന്ന കവിയുടെ ‘ശേഷം’ (After) എന്ന പുസ്തകമാണ്. വാല്മീകിരാമായണമെന്ന മഹാനദിയിൽ വഴങ്ങിയൊഴുകിയും കുതറിക്കലഹിച്ചും പുണർന്നുനീന്തിയും ചുഴികളിൽ മല്ലിട്ടുയർന്നും നിരവധി രൂപങ്ങളിൽ മാറിയെഴുതി നിവരുന്ന പുതുരാമായണം
കഴിഞ്ഞ വർഷം അവസാനം തുടങ്ങിയ തെറിയാണ്. മാസങ്ങൾ പലതു കഴിഞ്ഞിട്ടും അതിന്റെ ചൂരു മാറിയിട്ടില്ല. അധികമായി എന്ന് ചിലരും ഒട്ടും കൂടിപ്പോയിട്ടില്ലെന്ന് മറ്റു ചിലരും പറയുന്നു. ഈ തെറി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ് എന്നു വാദിക്കുന്നവർ അതിനുമുകളിൽ കൂടുതൽ തെറികൾ നിരത്തി ആ സ്വാതന്ത്ര്യത്തിന്റെ സൗധം പടുത്തുയർത്തുകയാണ്. 2022 മുന്നോട്ടു വച്ച, 2023ലും ഒരുപക്ഷേ ചലച്ചിത്രലോകം നേരിടേണ്ടി വന്നേക്കാവുന്ന ചോദ്യമിതാണ്- മലയാളസിനിമ സംസാരിക്കുന്ന ഭാഷ എത്രത്തോളം മലീമസമാണ്? പ്രമേയങ്ങൾ എത്രത്തോളം വിപ്ലവകരവും രംഗങ്ങൾ അശ്ലീലമയവുമാണ്? ഉത്തരം പറയും മുൻപ്, മലയാളസിനിമയിലെ ഭാഷ ഇത്രകാലം എങ്ങനെയായിരുന്നു എന്നു പരിശോധിക്കേണ്ടി വരും, ഒപ്പം പ്രമേയങ്ങൾ എത്രമാത്രം വിപ്ലവകരമായിരുന്നുവെന്നും... മലയാള സിനിമയിൽ അശ്ലീലമേ ഉണ്ടായിരുന്നില്ലേ എന്ന മട്ടിലൊരു അന്വേഷണവും അനിവാര്യം. വിശദമായി പരിശോധിക്കാം...
കോവിഡ് പ്രതിസന്ധിക്കുശേഷം വാതിലുകൾ മെല്ലെ തുറന്ന് ലോകം സാധാരണനിലയിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചത്. 2022ലെ ലോകക്രമത്തെയും സാമ്പത്തികരംഗത്തെയും മാറ്റിമറിച്ച ഈ സംഭവം ആഗോള നയതന്ത്രത്തിലും കാര്യമായ വ്യതിയാനങ്ങളുണ്ടാക്കി. രണ്ടാഴ്ചകൊണ്ട് അവസാനിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കണക്കുകൂട്ടിയ യുദ്ധം റഷ്യൻ സൈനികരുടെ കൂട്ടമരണങ്ങളിലൂടെ കടന്ന് ഫെബ്രുവരിയിൽ ഒരു വർഷമാകും. പടിഞ്ഞാറൻ അധിനിവേശത്തിൽനിന്ന് സ്വന്തം അതിർത്തി സംരക്ഷിക്കാനായി ആരംഭിച്ച പ്രത്യേക സൈനിക നടപടി എന്നാണു പുട്ടിൻ ആക്രമണത്തെ വിശേഷിപ്പിച്ചത്. യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിനു വരുന്ന ജനം വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും സ്വദേശങ്ങളിലേക്കു മടങ്ങേണ്ടിവന്നു. യുഎസും യൂറോപ്യൻ വൻശക്തികളും ചേർന്ന് വാരിക്കോരി നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ തിരിച്ചടിച്ചതോടെ വൻ ആൾനാശമാണു റഷ്യൻ സേന നേരിട്ടത്. യുക്രെയ്നിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ റഷ്യൻ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞു. യുക്രെയ്നിലെ ആണവനിലയങ്ങളും യുദ്ധഭൂമിയിലായതോടെ ആണവചോർച്ചാഭീതിയും ഉയർന്നു. റഷ്യയ്ക്കെതിരെ കനത്ത ഉപരോധങ്ങൾ വന്നതോടെ, യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധനവിതരണം ഭാഗികമായി തടസ്സപ്പെട്ടു. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി മാസങ്ങളോളം മുടങ്ങിയതു കഴിഞ്ഞ വർഷം ഏഷ്യൻ ആഫ്രിക്കൻ നാടുകളിൽ ഭക്ഷ്യ, ഇന്ധന ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ചു.
കോവിഡിനു പിന്നാലെ ലോകം മുഴുവൻ മറ്റൊരു മഹാമാരി പോലെ പടരുകയാണ് ആഗോള ഊർജ പ്രതിസന്ധി. 2020 മുതൽ തുടങ്ങിയ ഊർജ പ്രതിസന്ധി രണ്ടു വർഷം പിന്നിട്ടിട്ടും ലോകമെങ്ങും ഇപ്പോഴും തീവ്രവ്യാപനം തുടരുന്നു. നിലവിലെ രാഷ്ട്രീയ– നയതന്ത്ര അവസ്ഥകൾ തുടരുകയാണെങ്കിൽ 2023 ലോകത്തിനു സമ്മാനിക്കാൻ പോകുന്നത് സമാനതകളില്ലാത്ത ഊർജ പ്രതിസന്ധിയാകും. ലോകത്തിന് ആവശ്യമായ ഊർജത്തിന്റെ ദാരിദ്ര്യമല്ല, മറിച്ചു പതിറ്റാണ്ടുകളായി ലോകമെങ്ങും സുസ്ഥിരമായിരുന്ന ഉൽപാദന– വിതരണ ശൃംഖലകളിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാക്കിയ കടുത്ത താളപ്പിഴകളാണ് ഊർജ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിലേക്കു ലോകത്തെ ആദ്യം നയിച്ചത് കോവിഡിനെ തുടർന്നുണ്ടായ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രതിസന്ധിയാണ്. എന്നാൽ അതിനു പിന്നാലെ കളംപിടിച്ച യുക്രെയ്ൻ– റഷ്യൻ യുദ്ധം ലോകത്തിന്റെ ഊർജ സമവാക്യങ്ങളെ ആകെ തകിടം മറിച്ചു. ഫലമോ, ഇന്ധനവില എക്കാലത്തെയും ഉയരങ്ങളിലേക്കു കുതിച്ചു. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും പ്രൈസ് ക്യാപ് ഏർപ്പെടുത്താനുള്ള ജി–7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കം ആഗോള ക്രൂഡ് ഓയിൽ വിപണികളെ ഇപ്പോഴേ ചൂടുപിടിപ്പിച്ചു തുടങ്ങി. വരും നാളുകളിൽ ഇന്ധന വിലകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചേക്കും. ഉയർന്ന വിലയും ഊർജ ദൗർലഭ്യതയും ലോകമെങ്ങും കടുത്ത സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ചേക്കും. നിലവിൽ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ഒട്ടേറെ രാജ്യങ്ങളിൽ ഇതു കലാപങ്ങൾക്കും ഭരണ മാറ്റത്തിനും വഴിയൊരുക്കാവുന്ന സാഹചര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കോവിഡിനേക്കാൾ മാരകമായിരിക്കും ഊർജ പ്രതിസന്ധിയുടെ അനന്തരഫലം.
ഭാവനാഭൂപടങ്ങളുടെ അതിർത്തിരേഖകൾ മാറ്റിപ്രതിഷ്ഠിക്കപ്പെടുമ്പോഴാണ് ഏതു കാലത്തെയും ദേശത്തെയും സർഗ്ഗാത്മകസാഹിത്യം വളർച്ചയെ അടയാളം ചെയ്യുന്നത്. ആത്മനിഷ്ഠമായ അനുഭവാഖ്യാനങ്ങളുടെ വേലിയേറ്റം ഒരു ഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിരുന്നു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ വായിച്ചാസ്വദിക്കാനുള്ള വായനക്കാരുടെ തൃഷ്ണകളെ ശമിപ്പിക്കുന്ന ഒട്ടേറെക്കൃതികൾ വ്യക്തികളുടെ തര-തമഭേദമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ അലയൊലികൾ സെലിബ്രിറ്റികളുടെ ആത്മകഥകളുടെ/ ജീവചരിത്രങ്ങളുടെ രൂപത്തിൽ 2022-സാഹിത്യവർഷത്തിലും പ്രത്യക്ഷമാണ്. കഥയോ നോവലോ പോലെ വായിച്ചുപോകാവുന്നതും നൊസ്റ്റാൾജിയയുടെ സുഖാനുഭവം പകർന്നു കിട്ടുന്നതുമാണത്. ഭൂതകാലാഭിരതി എഴുത്തുകാർക്കു മാത്രമല്ല വായനക്കാർക്കുമുണ്ട്. പി. പദ്മരാജനെക്കുറിച്ച് ഇനിയും ഒരോർമ്മക്കുറി വന്നാലും സ്വീകരിക്കപ്പെടും. ശ്രീകുമാരൻ തമ്പിയും പി. വത്സലയും സേതുവും ആത്മകഥനങ്ങൾ നടത്തിയപ്പോൾ വായിക്കപ്പെട്ടത് അത് ഫിക്ഷൻപോലെ രസനീയവും ഗൃഹാതുരവും ആയതുകൊണ്ടാണ്. കെ. എസ്. രവികുമാർ എഴുതിയ ‘കവിതയുടെ കനലാട്ടം’ എന്ന കടമ്മനിട്ടയുടെ ജീവചരിത്രം ഒട്ടും മുഷിച്ചിലില്ലാതെ വായിക്കാനായത് ആ ജീവിതത്തിന്റെ അവിശ്വസനീയതകളിലും ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത അക്കാലത്തിന്റെ ഗൃഹാതുരതകളിലും അഭിരമിക്കാൻ പാകത്തിലുള്ള ആവിഷ്ക്കാരത്താലാണ്. അടൂർ ഗോപാലകൃഷ്ണൻ ലോകസിനിമയെക്കുറിച്ച് ‘കാഴ്ചയുടെ സുവിശേഷം’ എന്നപേരിൽ എഴുതിയപ്പോഴും അതിലെ ആത്മാംശത്തിന്റെ തെളിമകളാണ് വായനക്കാരെ ആകർഷിച്ച ഘടകം. ആത്മാംശം ജീവിതാംശം തന്നെയാണ്. ജീവിതഗന്ധിയായ അനുഭവങ്ങളെയും അതിന്റെ സാഹിത്യരൂപത്തെയും വായനക്കാർ ഹൃദയത്തിലേറ്റുന്നു എന്നതാണ് ഇത് നൽകുന്ന സൂചന.
ഒരു സഞ്ചാരി ഏറ്റവും വിഷമിക്കുന്ന സമയം ഏതായിരിക്കും? നിസ്സംശയം പറയാം, അയാൾക്കു യാത്ര ചെയ്യാൻ സാധിക്കാത്ത സമയമായിരിക്കും. വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്നതാകട്ടെ ഏറ്റവും വലിയ സന്തോഷവും. കോവിഡ് പൂട്ടിയിട്ട വർഷങ്ങൾക്കു ശേഷം ലോകം വീണ്ടും സജീവമായ 2022ൽനിന്ന് അടുത്ത വർഷത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു ചോദിച്ചാൽ സന്തോഷ് ജോർജ് കുളങ്ങര പറയും– ‘‘ലോകം പഴയതിലും ആവേശത്തോടെ മുന്നോട്ടു പോകുന്നു. കോവിഡ് പ്രശ്നങ്ങളൊക്കെ അവർ മറന്നു തുടങ്ങി. ഒരു പ്രതിസന്ധി വലിയ വിജയങ്ങൾ നൽകുമെന്നും കോവിഡിലൂടെ നമ്മൾ പഠിച്ചു. പല മടങ്ങ് വേഗത്തിൽ കുതിക്കുന്ന മാറ്റങ്ങളാണ് ലോകത്തിൽ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് 2023ൽ.’’ മലയാളികളിൽ ഏറ്റവും കൂടൂതൽ ലോകം കണ്ട വ്യക്തി എന്ന ചോദ്യത്തിന് സംശയമില്ലാതെ പറയാവുന്ന ഉത്തരമാണു സന്തോഷ് ജോർജ് കുളങ്ങര. അതിനാൽത്തന്നെ, വരുംകാലത്തേക്കു നോക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറെ. കോവിഡും അതിനുശേഷമുള്ള ലോകവും 2023ലെ പ്രതീക്ഷകളും സന്തോഷ് ജോർജ് കുളങ്ങര പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. ഇന്ത്യയുടെ മാറ്റവും എങ്ങനെ ഇന്ത്യ മാറണമെന്ന കാഴ്ചപ്പാടും അദ്ദേഹം വായനക്കാരോടു പങ്കുവയ്ക്കുന്നു. അനേകരാജ്യങ്ങളിലെ യാത്രകളുടെ അനുഭവ സമ്പത്ത് ഒളിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ഒപ്പം താഴെ ക്ലിക്ക് ചെയ്തു കാണാം സ്പെഷൽ വിഡിയോ ഇന്റർവ്യൂ...
റഷ്യ – യുക്രെയ്ൻ യുദ്ധം, സാമ്പത്തിക മാന്ദ്യ ഭീഷണി തുടങ്ങി പ്രതികൂല ഘടകങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും ശക്തി ചോരാതെ മുന്നേറാൻ ഇന്ത്യൻ സാമ്പത്തിക രംഗത്തിനു കഴിഞ്ഞു. ഓഹരി വില സൂചികകൾ മികച്ച പ്രകടനം നൽകി. സ്വർണം തിളങ്ങി. വിദേശ നാണ്യ കരുതൽ ശേഖരം ആശ്വാസകരമായ നിലയിൽ തുടർന്നു. എന്നാൽ രൂപ ഏറ്റവും മോശമായ
കറുത്ത കൊടി സമരായുധമാണെന്നു കരുതുന്ന ഇടതുപക്ഷക്കാരോട് അതു തെറ്റായ ചിന്താഗതിയാണെന്നാണ് കേരളത്തിലെ ഇടതു സർക്കാർ ഇക്കൊല്ലം പറഞ്ഞുവച്ചത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി
ലണ്ടൻ∙ സാമ്പത്തിക മാന്ദ്യത്തിലേക്ക് പദമൂന്നിയാണ് ബ്രിട്ടൻ 2023നെ വരവേൽക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ബ്രിട്ടനിൽ. വീടുകൾക്കു വിലയിടിയുന്നു. വിലക്കയറ്റം 12 ശതമാനത്തിനു മുകളിൽ. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പലിശനിരക്ക് 3.5 എന്ന സർവകാല
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച രാജ്ഞി എലിസബത്ത്, ഫുട്ബോൾ ഇതിഹാസം പെലെ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ, ഇന്ത്യയുടെ സംഗീത വിസ്മയം ലതാ മങ്കേഷ്കർ, ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും
ഹാഫ് ടൈമിനുശേഷം പുനരാരംഭിച്ച ഫുട്ബോൾ മത്സരം പോലെയായിരുന്നു 2022. കോവിഡിനു ശേഷം ലോകം ജീവിതത്തിന്റെ പന്തു വീണ്ടും തട്ടിത്തുടങ്ങിയപ്പോഴാണ് സൈഡ്ലൈനിൽ മഹാമാരിയുടെ മൂന്നാം തരംഗം ആഞ്ഞടിച്ചത്. അതിനെയെല്ലാം അതിജീവിച്ച് ...
ഇന്ത്യന് സമ്പദ്ഘടനയുടെ ആന്തരികശക്തി ഒന്നുകൂടി തെളിഞ്ഞു കണ്ട വർഷമാണ് കടന്നുപോവുന്നത്. ഓഹരിവിപണി വലിയ അപകടങ്ങളിലേക്ക് പോവാതെ നിന്നതിനും മറ്റൊരു കാരണമില്ല. മറ്റ് ഓഹരിവിപണികള് പലതും കറന്സികളുടെ മൂല്യത്തകർച്ച ഉള്പ്പെടെയുള്ള കാരണങ്ങളാല് പിന്നോട്ട് പോയപ്പോഴും ഇവിടെ ഡീകപ്പ്ള്ഡ് ആയി വിഭിന്നവും
ഉയർന്ന വിലയിൽ നിന്നും താഴേക്ക് പതിച്ച ക്രിപ്റ്റോകറൻസികളുടെ കണ്ണീരിനാണ് സാമ്പത്തിക ലോകം ഈ വർഷം പകുതി മുതൽ സാക്ഷ്യം വഹിച്ചത്. കടുത്ത വില്പ്പന സമർദത്തെ 'ക്രിപ്റ്റോ വിന്റ്റെർ' പ്രതിഭാസമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, വെറും ശൈത്യകാലമല്ല, 'ഐസ് എയ്ജ് ' ആണ് ഉണ്ടായത് എന്നാണ് വിദഗ്ധർ
പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ
തിരുവനന്തപുരം∙ കേരളത്തിന്റെ തീരത്ത് ന്യൂനമർദങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിച്ചെന്നാണ് കാലാവസ്ഥാ പ്രവചനം. അവയിലൊന്നുപോലും കൊടുങ്കാറ്റായി മാറിയില്ലെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ‘ന്യൂനമർദങ്ങൾ’ കൊടുങ്കാറ്റായി വീശിയടിച്ച വർഷമാണ് കടന്നുപോകുന്നത്. വരും വർഷങ്ങളിലേക്കും നീളാമെന്ന സൂചനകൾ നൽകിയാണ് ചില വിവാദങ്ങൾ താൽക്കാലികമായി ദുർബലമായത്. ഇപ്പോൾ പെയ്യുമെന്ന ധാരണ നൽകി...
ദുർമന്ത്രവാദത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ ബലി കൊടുത്തതും കീടനാശിനി കലർത്തി കാമുകി നൽകിയ കഷായവും ജൂസും കുടിച്ച് യുവാവ് കൊല്ലപ്പെട്ടതുമായിരുന്നു മലയാളക്കരയെ 2022 ൽ നടുക്കിയ ക്രൈംവാർത്തകൾ. യുവതിയെ കൊന്നു 35 കഷ്ണമാക്കി മൂന്നാഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ആ ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു ഡൽഹിയുടെ
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണു രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണ പ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു