ADVERTISEMENT

ന്യൂഡൽഹി ∙ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള എൻഡിഎ യോഗത്തിലേക്ക് ലോക്ജനശക്തി പാർട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാനു ക്ഷണം. ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കുന്നില്ലെന്ന് ചിരാഗ്.

പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയാണ് ചിരാഗിനെ ക്ഷണിച്ചത്. എന്നാൽ ജെഡി (യു) ശക്തമായി എതിർത്തു. ബിഹാർ തിരഞ്ഞെടുപ്പിനിടെ ജെഡി(യു)വുമായി തെറ്റിയ ചിരാഗ് സംസ്ഥാനത്ത് എൻഡിഎയിൽ നിന്നു വിട്ടിരുന്നു. അതേസമയം മോദിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ എൻഡിഎയിലുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

എൻഡിഎയിലേക്ക് ചിരാഗ് പാസ്വാന്റെ പാർട്ടിയെ ക്ഷണിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ജെഡി(യു) വക്താവ് കെ.സി ത്യാഗി പറഞ്ഞു. ശിവസേന, അകാലിദൾ, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി എന്നീ ഘടകക്ഷികളെ നഷ്ടപ്പെട്ട ബിജെപി ചിരാഗ് പാസ്വാന്റെ പാർട്ടിയെ കൈവിടാൻ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ സൂചനയായാണ് യോഗത്തിനുളള ക്ഷണം വിലയിരുത്തപ്പെടുന്നത്.

Content Highlights: NDA invites Chirag Paswan

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com