വിശപ്പ് അടങ്ങുന്നില്ല; സൂചികയിൽ ഇന്ത്യ വീണ്ടും താഴേയ്ക്ക്
Mail This Article
ന്യൂഡൽഹി ∙ ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്ഐ) ഇന്ത്യ വീണ്ടും താഴേയ്ക്ക്. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്.
121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിൽ ഇന്ത്യ 29.1 സ്കോറുമായി 107–ാം സ്ഥാനത്താണ്. 109–ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ള ഏഷ്യൻ രാജ്യം. പാക്കിസ്ഥാൻ (99), ബംഗ്ലദേശ് (84), നേപ്പാൾ (81), ശ്രീലങ്ക (64) എന്നിവയെല്ലാം നമ്മളെക്കാൾ ഏറെ മുന്നിലാണ്. 2021ൽ ഇന്ത്യ 101–ാം റാങ്കിലും 2020 ൽ 94–ാം റാങ്കിലുമായിരുന്നു.
ഇന്ത്യയിലെ 22.4 കോടി ആളുകൾക്ക് ആവശ്യത്തിനു പോഷകാഹാരം ലഭിക്കുന്നില്ല. എന്നാൽ, കുട്ടികളിലെ വളർച്ച മുരടിപ്പ് 2012–16 ൽ 38.7% ആയിരുന്നത് 2017–21 ൽ 35.5% ആയി കുറഞ്ഞിട്ടുണ്ട്. ശിശുമരണം 2014 ൽ 4.5% ആയിരുന്നത് 2020 ൽ 3.3% ആയി കുറഞ്ഞു.
English Summary: India ranks 107 on Global Hunger Index 2022