ADVERTISEMENT

കൊൽക്കത്ത ∙ സംസ്ഥാനസർക്കാർ പൂർണമായും പരാജയപ്പെട്ടിട്ടും മണിപ്പുരിൽ എന്തുകൊണ്ടു പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നു സമരനായിക ഇറോം ശർമിള ചോദിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതും ആണെന്നും സംഭവത്തിന്റെ വിഡിയോ കണ്ടിട്ട് തനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ലെന്നും ഇറോം ശർമിള പറഞ്ഞു.

വ്യാജവാർത്ത പ്രചരിക്കുന്നതു തടയാനായി ഇന്റർനെറ്റ് വിഛേദിച്ചത് പ്രശ്നങ്ങൾ വഷളാക്കി. ഇന്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ നേരത്തേതന്നെ പുറത്തുവരികയും കുറ്റവാളികൾ പിടിയിലാവുകയും ചെയ്യുമായിരുന്നുവെന്ന് ഇപ്പോൾ ബെംഗളൂരുവിലുള്ള ശർമിള പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി വിഷയത്തിൽ ഇടപെടണം. മുഖ്യമന്ത്രി ബിരേൻ സിങ് ജനങ്ങളോ‌ടു മാപ്പുപറയണം. മുഖ്യമന്ത്രി 60 എംഎൽഎമാരോടും ഒറ്റയ്ക്കൊറ്റയ്ക്കു സംസാരിച്ചു വംശീയകലാപം എങ്ങനെ അവസാനിപ്പിക്കാമെന്നു കണ്ടെത്തണം. കുറ്റവാളികൾക്കു പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണമെന്നും മെയ്തെയ് വംശജയായ ശർമിള പറഞ്ഞു.

മേയ് 4ന് ബിപൈന്യം ഗ്രാമത്തിലാണു 3 കുക്കിവനിതകളെ മെയ്തെയ് വിഭാഗക്കാരായ അക്രമികൾ നഗ്നരാക്കി നടത്തിയത്. കഴിഞ്ഞ 19നാണു വിഡിയോ പുറത്തുവന്നത്. സംഭവത്തിൽ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ (അഫ്സ്പ) ഇറോം ശർമിള നടത്തിയ 16 വർഷം നീണ്ട നിരാഹാരസമരം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികൃതർ ട്യൂബ് വഴി ആഹാരം നൽകിയായിരുന്നു ശർമിളയുടെ ജീവൻ നിലനിർത്തിയത്.

 

 

English Summary: Irom Sharmila on manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com