സഹമന്ത്രിസ്ഥാനം നിരസിച്ച് അജിത് പവാർ പക്ഷം
Mail This Article
×
ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി.
-
Also Read
‘പവർ’ നഷ്ടമായി അജിത് പവാർ
പാർട്ടിക്ക് കാബിനറ്റ് മന്ത്രിപദത്തിന് അർഹതയുണ്ടെന്നും അതു ലഭിക്കുംവരെ കാത്തിരിക്കാൻ തയാറാണെന്നും വ്യക്തമാക്കി അജിത് പവാർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. 2 –3 മാസത്തിനകം പാർട്ടിക്കു 3 രാജ്യസഭാ എംപിമാരെ ലഭിക്കുമെന്നും ലോക്സഭയിലെ ഒന്നും കൂടി ചേർത്ത് 4 എംപിമാരാകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Ajith pawar said he is ready to wait for cabinet minister post
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.