ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ നിന്ന് ഊർജമുൾക്കൊണ്ട്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിലേക്കു കോൺഗ്രസ് കടന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നേതാക്കളുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ ഈ മാസം 24 മുതൽ 27 വരെ കൂടിക്കാഴ്ച നടത്തും. 

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിൽ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സാന്നിധ്യവുമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുഖ്യ ചുമതലയിൽ നിന്ന് കനുഗോലു വിട്ടുനിന്നിരുന്നു. നിയമസഭാ പോരാട്ടങ്ങൾ ജയിച്ചാൽ, കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുർബലനാകുമെന്നും ബിജെപിക്കുള്ളിലും എൻഡിഎ മുന്നണിയിലും അദ്ദേഹത്തിനെതിരെ വിമത സ്വരമുയരുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 

English Summary:

Maharashtra, Jharkhand, Haryana and Kashmir elections this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com