പാർലമെന്റിനു സമീപം പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജാക്കറ്റിൽ ‘മോദിയും അദാനിയും ഒന്നാണ്, അദാനി സുരക്ഷിതനാണ്’ എന്ന സ്റ്റിക്കർ പതിക്കുന്ന പ്രിയങ്ക ഗാന്ധി.
Mail This Article
×
ADVERTISEMENT
ന്യൂഡൽഹി ∙ ‘അദാനിയും മോദിയും ഒന്നാണ്, അദാനി സേഫ് ആണ്’ എന്നെഴുതിയ സ്റ്റിക്കറുകൾ പതിച്ച ജാക്കറ്റുകൾ അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ പാർലമെന്റിലെത്തിയത്. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒരുമിച്ച് വിമാനത്തിലിരിക്കുന്ന പഴയചിത്രവും സ്റ്റിക്കറിൽ ഉൾപ്പെടുത്തിയിരുന്നു. സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള ഇന്ത്യാസഖ്യം പാർട്ടികളും പ്രതിഷേധത്തിൽ ഒപ്പമുണ്ടായിരുന്നു.
ഇന്നലെ രാവിലെ പാർലമെന്റ് വളപ്പിൽ കോൺഗ്രസ് എംപിമാരുടെ യോഗത്തിനു ശേഷമാണ് ജാക്കറ്റുകളും അണിഞ്ഞ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ധർണ നടത്തിയത്. അദാനി വിഷയത്തിലുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നെങ്കിലും ചോദ്യോത്തരവേളയിൽ അദാനി പ്രശ്നം തൃണമൂൽ കോൺഗ്രസും ചർച്ചയാക്കി. തൃണമൂൽ എംപി സൗഗത റായിയാണ് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിയെ ഏൽപ്പിച്ച വിഷയം ഉയർത്തിയത്.
English Summary:
Gautam Adani case: Congress MPs protested against Adani Group in Parliament, alleging close ties between Gautam Adani and Narendra Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.