ന്യൂഡൽഹി ∙ ബിജെപി സർക്കാർ അധികാരമേറ്റെടുത്തതിനു പിന്നാലെ ഡൽഹിയിൽ ഭരണ–പ്രതിപക്ഷ പോരിനു കളമൊരുങ്ങുന്നു. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന് ആരോപിക്കുന്ന 14 സിഎജി റിപ്പോർട്ടുകൾ 25ന് നിയമസഭയിൽ വയ്ക്കും. എഎപിയുടെ വിവാദ മദ്യനയത്തിലൂടെ ഖജനാവിന് 2,026 കോടിയുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ. മദ്യനയം നടപ്പാക്കിയതിലൂടെ എഎപി നേതാക്കൾക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പരാമർശമുണ്ട്. ചട്ടങ്ങൾ ലംഘിച്ചു മദ്യശാലകൾക്കു ലൈസൻസ് നൽകിയെന്നും മന്ത്രിസഭാ യോഗത്തിന്റെയും ലഫ്. ഗവർണറുടെയും അംഗീകാരമില്ലാതെയാണ് നയം നടപ്പാക്കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ടെന്നാണു വിവരം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. തൊട്ടുപിന്നാലെ സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. 25നാണു ഗവർണറുടെ അഭിസംബോധന.
AAP's Liquor Policy Scandal Deepens: AAP's controversial liquor policy cost Delhi ₹2,026 crore, according to 14 CAG reports the BJP will present in the Delhi Assembly. These reports allege financial gains for AAP leaders and violation of rules in the policy's implementation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.