ADVERTISEMENT

രാജപുരം ∙ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുതൽ ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രാർഥന നടത്തിയ കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. 

വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് കേസ്. മതമേലധ്യക്ഷന്മാരുടെ നിർദേശം പോലും പാലിക്കാതെയാണ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ ചടങ്ങ് നടത്തിയത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിർദേശം ലംഘിച്ചതിന് 269ാം വകുപ്പ് പ്രകാരവുമാണ് കേസ്. ജില്ലയിൽ ആദ്യത്തെ കേസാണിത്.

English summary: COVID 19; Case against priest in Kasaragod

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com