മേടമാസ പൂജ പൂർത്തിയാക്കി ശബരിമല നട അടച്ചു
Mail This Article
×
ശബരിമല ∙ കളഭാഭിഷേകത്തിന്റെയും പടിപൂജയുടെയും ചൈതന്യനിറവിൽ മേട മാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലായിരുന്നു കളഭാഭിഷേകവും പടിപൂജയും. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി വി.കെ.ജയരാജ് പോറ്റി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി.
ജപമാലയും യോഗദണ്ഡും അണിയിച്ച് ധ്യാനത്തിലാക്കി. തുടർന്ന് ഹരിവരാസനം ചൊല്ലി നട അടച്ചു. ഇടവ മാസ പൂജയ്ക്കായി മേയ് 14ന് വൈകിട്ട് 5ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. ഇത്തവണത്തെ പ്രതിഷ്ഠാദിന ആഘോഷം മേയ് 23ന് ആണ്. ഇതിനായി മേയ് 22ന് വൈകിട്ട് 5ന് നട തുറക്കും. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം എന്നിവയുടെ പുനരുദ്ധാരണത്തിനായുള്ള അനുജ്ഞാ കലശം ഇന്നു രാവിലെ 8.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.