'ഞാനും ഭരതനാട്യം അരങ്ങേറിയിട്ടുണ്ട്'; നീനയുടെ മോഹിനിയാട്ടം നിര്‍ത്തിച്ചതില്‍ ജഡ്ജിക്ക് അതൃപ്തി
![Neena-Prasad-1248 ഡോ. നീന പ്രസാദ്](https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2022/3/26/Neena-Prasad-1248.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ നഗരത്തിലെ സ്കൂളിൽ ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി ഇടയ്ക്കു നിർത്തിച്ച സംഭവത്തെത്തുടർന്ന് ഒരു സംഘം അഭിഭാഷകർ കോടതിവളപ്പിൽ നടത്തിയ പ്രതിഷേധത്തിൽ അതൃപ്തി രേഖപ്പെടുത്തി ജില്ലാ ജഡ്ജി ഡോ.ബി.കലാം പാഷ ബാർ അസോസിയേഷൻ പ്രസിഡന്റിനു കത്തു നൽകി.
അഭിഭാഷകരുടെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണ്. നൃത്തപരിപാടി നിർത്താനല്ല, ശബ്ദം കുറയ്ക്കാനാണു തന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസിനോട് ആവശ്യപ്പെട്ടത്. കർണാടക സംഗീതം 6 വർഷം പഠിച്ച താൻ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ വ്യക്തിയാണ്.
ഗവ. മോയൻ എൽപി സ്കൂളിൽ 19നു നടത്തിയ മോഹിനിയാട്ടക്കച്ചേരി ‘ശബ്ദശല്യമാണെന്ന്’ ആരോപിച്ച് നിർത്തിവയ്ക്കാൻ പൊലീസിനോട് ന്യായാധിപൻ നിർദേശിച്ചെന്ന ഡോ. നീന പ്രസാദിന്റെ സമൂഹമാധ്യമ പോസ്റ്റിനെത്തുടർന്നാണ് അഭിഭാഷകർ പ്രതിഷേധിച്ചത്.
Content Highlights: Neena Prasad, Mohiniyattam