വിഡിയോ കോളിൽ മുറിക്കാൻ വച്ച കേക്ക്, ആ രാത്രി അവൾ മരിച്ചു; നെനയുടെ മുറിവിലൂടെ ഉതിർന്നു വീണില്ലാതായതും പ്രണയമായിരുന്നു...

Mail This Article
സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും