കോവിഡ് വാക്സീൻ സ്വീകരിച്ചതുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചേക്കും

Mail This Article
പത്തനംതിട്ട ∙ കോവിഡ് വാക്സീൻ എടുത്തവർക്ക് ആന്റി റാബിസ് വാക്സീൻ ഫലവത്താകുന്നുണ്ടോയെന്നതും വിദഗ്ധസമിതി പഠിക്കുമെന്നു സൂചന. കഴിഞ്ഞദിവസം മരിച്ച അഭിരാമിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും നൽകിയ ചികിത്സ സംബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗം സംസ്ഥാന ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
2 ആശുപത്രികളിൽനിന്നായി 3 കുത്തിവയ്പുകളാണു നൽകിയത്. വിൻസ് ബയോ പ്രോഡക്ട്സ് ലിമിറ്റഡ് തയാറാക്കിയ ഇമ്യുണോഗ്ലോബുലിൻ സീറം പത്തനംതിട്ട ജനറൽ ആശുപത്രിയിൽവച്ച് കുത്തിവച്ചിരുന്നു. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് ആന്റി റാബീസ് വാക്സീന്റെ 2 ഡോസ് നൽകി. മരുന്നുകൾ കൃത്യമായ താപനിലയിലാണു സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ നേരത്തേ പറഞ്ഞിരുന്നു.
English Summary: Abhirami stray dog attack treatment