ADVERTISEMENT

തൊടുപുഴ ∙ കരിമണ്ണൂരിൽ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചശ്രമം നടത്തിയ സംഭവത്തിലെ പ്രതികളെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പിടികൂടി. അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്‌ലാം, അസിസ് ഉൾഹക്ക് എന്നിവരെയാണ് ഇന്നലെ രാവിലെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്.

കഴിഞ്ഞ വ്യാഴം പുലർച്ചെയാണു കരിമണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ചു കവർച്ച നടത്താൻ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിരുന്നില്ല.  ആർപിഎഫ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണു പ്രതികളെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി അന്വേഷണത്തിൽ സഹായിച്ചു. കരിമണ്ണൂർ എസ്ഐ കെ.ജെ.ജോബി, സീനിയർ സിപിഒ സുനിൽകുമാർ, സിപിഒമാരായ ടി.എ.ഷാഹിദ്, അജീഷ് തങ്കപ്പൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

English Summary: ATM theft attempt case accused arrested

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com