ADVERTISEMENT

കൊച്ചി∙ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്കു നാളെ മലയാള മനോരമയുടെ ആദരം. ചിത്രയുടെ 60–ാം പിറന്നാളിനോടനുബന്ധിച്ചു മനോരമ ഒരുക്കുന്ന സംഗീതസന്ധ്യ ‘ചിത്ര പൂർണിമ– 60 പാട്ടുവർഷങ്ങൾ’ കാക്കനാട് രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് ആരംഭിക്കും. 

ചിത്രയ്ക്കൊപ്പം മലയാളത്തിന്റെ പ്രമുഖ ഗായകരും സംഗീത സംവിധായകരും അണിനിരക്കും. ചിത്രയ്ക്ക് ആശംസകളുമായി ചലച്ചിത്ര- സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരുമെത്തും. മലയാള മനോരമ തയാറാക്കിയ ‘ചിത്രപൂർണിമ’ എന്ന കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്യും.ഫെഡറൽ ബാങ്ക് മുഖ്യപ്രായോജകരായ പരിപാടിയുമായി രാംകോ സിമന്റ്, ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽറ്റന്റ്സ് എന്നിവരും സഹകരിക്കുന്നു. ചിത്ര ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കിയാണു സംഗീതപരിപാടി.

സംഗീതസംവിധായകൻ ശരത്, ഗായകരായ കെ.എസ് ഹരിശങ്കർ, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, ശരത്ത്, നിത്യ മാമൻ, മഞ്ജരി, കെ.കെ.നിഷാദ്, അഫ്സൽ ഇസ്മായിൽ, രാജലക്ഷ്മി, റാൽഫിൻ സ്റ്റീഫൻ തുടങ്ങിയവർ ഗാനങ്ങളുമായെത്തും. മിഥുൻ രമേഷ് ഷോയുടെ അവതാരകനാകും. പ്രവേശനം പാസ് മൂലം. ടിക്കറ്റ് ചെക്ക് ഇൻ കൗണ്ടറുകൾ 3.30 മുതൽ പ്രവർത്തിക്കും.

English Summary : Manorama's tribute to K.S. Chitra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com