ADVERTISEMENT

കോഴിക്കോട്∙ മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 91–ാം ജന്മദിനം. 1933 ജൂലൈ 15നാണ് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി എംടി ജനിച്ചത്. ഈ ജന്മദിനത്തിന് അദ്ദേഹം കൊച്ചിയിലാണ്.

എംടിയുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ച് ഇന്നു കൊച്ചിയിൽ നടക്കും. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്. പിറന്നാളുകളൊന്നും എംടി ആഘോഷമാക്കാറില്ല. ഒപ്പം അടുത്ത ബന്ധുക്കൾ മാത്രം. ചെറിയൊരു ഊണ്. പക്ഷേ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ നവതി മലയാളക്കര ഉത്സവമായാണ് കൊണ്ടാടിയത്.

English Summary:

Ninety first birthday of MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com