ADVERTISEMENT

കോട്ടയം ∙ ഇനി വരുന്നതു യുഡിഎഫ് സർക്കാരെന്ന് ഉറപ്പിക്കുന്ന ബജറ്റാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറി പത്തു പൈസയില്ലാതെ പൂച്ച പെറ്റുകിടക്കുന്ന നിലയിലാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ലോകത്ത് അറിവിന്റെ വിസ്ഫോടനം നടക്കുമ്പോൾ സംസ്ഥാനത്തെ സർവകലാശാലകളിൽ അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല. സിൻഡിക്കറ്റ് ചേർന്നാൽ നടക്കുന്ന ചർച്ച ജീവനക്കാരുടെ ട്രാൻസ്ഫർ സംബന്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, അജീസ് ബെൻ മാത്യു, ജോബിൻ ജോസ് ചാമക്കാല എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ റോണി ജോർജ് അധ്യക്ഷത വഹിച്ചു. ജയ്സൻ പി. ജേക്കബ് പ്രസംഗിച്ചു. യാത്രയയപ്പു സമ്മേളനം കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.  ഡോ. എ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. സിബി സി.ബാബു പ്രസംഗിച്ചു. സമ്മേളനം ഇന്ന് ഉച്ചയ്ക്ക് ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിക്കും.

‘ട്രംപിന്റെ ഫോളോവേഴ്സ് വ്യാജന്മാർ’

 ഡോണൾഡ് ട്രംപിന്റെ  സമൂഹമാധ്യമക്കൂട്ടായ്മ ഫോളോവേഴ്സ് വ്യാജന്മാരാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.ഫിലിപ്പീൻസ്, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു ട്രംപിന്റെ ഫോളോവേഴ്സ് എന്നാണുണ് പറയപ്പെടുന്നത്. നമ്മുടെയെക്കെ ഫോളോവേഴ്സ് ഡീസന്റാണ്. ട്രംപിന്റെ ഫോളോവേഴ്സിന്റെ എണ്ണം കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്– പ്രതിപക്ഷനേതാവ് പറഞ്ഞു.

English Summary:

Kerala Budget 2025: V.D. Satheesan's criticism.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com