ആശമാർക്ക് സഹായം; കോൺഗ്രസിന്റെ ആശ നടന്നേക്കില്ല

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു സഹായമെത്തിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു പാർട്ടി നേതൃത്വം നിർദേശം നൽകിയെങ്കിലും അതു നടപ്പാക്കാൻ സാധിച്ചേക്കില്ല. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചു മാത്രമേ തദ്ദേശ സ്ഥാപനങ്ങൾക്കു തനത് ഫണ്ട് ചെലവഴിക്കാനാകുവെന്ന വ്യവസ്ഥ മൂലമാണിത്. ആശമാർക്ക് അധിക വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പണം തനതു ഫണ്ടിൽനിന്നു കണ്ടെത്താൻ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കഴിഞ്ഞ ദിവസമാണ് കെപിസിസി നിർദേശിച്ചത്. ഏതാനും തദ്ദേശ സ്ഥാപനങ്ങൾ ബജറ്റിൽ അധിക വേതനം പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ, വേതന വർധന നടപ്പാക്കാൻ പ്രഖ്യാപനം മാത്രം പോരെന്നും സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അധികതുക തദ്ദേശ സ്ഥാപനത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തണമെങ്കിൽ പ്രത്യേക പദ്ധതി തയാറാക്കി അംഗീകാരത്തിനായി ജില്ലാ പ്ലാനിങ് കമ്മിറ്റിക്കു കൈമാറണം. കമ്മിറ്റിയുടെ അംഗീകാരത്തിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്.