ADVERTISEMENT

കൊച്ചി/കണ്ണൂർ ∙ മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും (25,000 രൂപ) കണ്ണൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പാമ്പൻ മാധവൻ സ്മാരക പത്രപ്രവർത്തക പുരസ്കാരവുമാണ് ഹരികൃഷ്ണന് ലഭിച്ചത്.

2019 ഏപ്രിൽ 25 ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ബിൽക്കീസ് ബാനു: ഒരു യുദ്ധവിജയം’ എന്ന മുഖ്യപ്രസംഗത്തിനാണ് കേരള മീഡിയ അക്കാദമിയുടെ പുരസ്കാരം. 2019 ഏപ്രിൽ 6ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ഉയർന്നുകേൾക്കട്ടെ ഭിന്നസ്വരങ്ങൾ’ എന്ന മുഖപ്രസംഗത്തിനാണ് പാമ്പൻ മാധവൻ സ്മാരക പുരസ്കാരം. ജനാധിപത്യ ഭൂമികയിൽ ബഹുസ്വരതയുടെ അനിവാര്യതയും പ്രസക്തിയും അടിവരയിടുന്നതാണ് ഈ മുഖപ്രസംഗമെന്നു പാമ്പൻ മാധവൻ സ്മാരക പുരസ്കാര ജൂറി വിലയിരുത്തി.

റിപ്പോർട്ടിങ്ങിനും (1998) മുഖപ്രസംഗത്തിനുമായി ( 2014) രണ്ടു തവണ കേരള മീഡിയ അക്കാദമി അവാർഡും മികച്ച മുഖപ്രസംഗത്തിനു ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകം ഏർപ്പെടുത്തിയ അവാർഡും ഹരികൃഷ്ണനു മുൻപ് ലഭിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും(കുട്ടിസ്രാങ്ക്) നേടി.

English Summary: Two awards for the best editorial bagged by Malayala Manorama Leader Writer K Harikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com