മറക്കാനാകാത്ത നിമിഷങ്ങൾ: പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയ അനുഭവം പങ്കുവച്ച് നഴ്സ്
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീൻ നൽകിയതിന്റെ അനുഭവം പങ്കുവച്ച് നഴ്സ്. പഞ്ചാബിൽ നിന്നുള്ള നിഷ ശർമയാണ് മോദിക്ക് രണ്ടാം വാക്സീൻ കുത്തിവയ്പ്പ് എടുത്തത്. ആദ്യ ഡോസ് എടുത്ത് 37 ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എഐഐഎംഎസ്) എത്തിയത്. ആദ്യ ഡോസ് നൽകിയ പി. നിവേദയും നിഷ ശർമയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയോട് സംസാരിക്കാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും സാധിച്ചുവെന്ന് നഴ്സുമാർ പറഞ്ഞു. ജീവിതത്തിൽ മറക്കാനാകാനാത്ത നിമിഷങ്ങളാണെന്നും നഴ്സുമാർ പ്രതികരിച്ചു.
രണ്ടാമത്തെ ഡോസ് വാക്സീൻ സ്വീകരിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള വഴികളിലൊന്നാണ് വാക്സിനേഷൻ എന്ന് അദ്ദേഹം കുറിച്ചു. യോഗ്യരായവരെല്ലാം എത്രയും പെട്ടന്ന് വാക്സീൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സീൻ ആദ്യ ഡോസ് മാർച്ച് ഒന്നിനാണ് മോദി സ്വീകരിച്ചത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സീൻ കുത്തിവയ്പ്പ് തുടങ്ങിയത്. ഇതുവരെ 9 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു.
Content Highlights: PM Modi takes second dose vaccine